അഭയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍..!!

സിസ്റ്റര്‍ അഭയകേസില്‍ സാക്ഷിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. 12 ാം സാക്ഷി പ്രൊഫ ത്രേസ്യാമ്മയാണ് ഫാദര്‍ ജോസ് പൂതൃക്കയിലിനും, ഫാദര്‍ തോമസ് കോട്ടൂരിനുമെതിരെ നിര്‍ണായക മൊഴി രേഖപ്പെടുത്തിയത്. അഭയകേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നതിനിടെയാണ് പ്രതികള്‍ക്കെതിരേ പന്ത്രണ്ടാം സാക്ഷിയായ ത്രേസ്യാമ്മയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.

വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയിരുന്നതായി പ്രൊഫ. ത്രേസ്യാമ്മ അറിയിച്ചത്. കോടതിയില്‍ സാക്ഷിപറയാതിരിക്കാന്‍ തന്‍റെ കുടുംബത്തെ പോലും ഭീഷണിപ്പെടുത്തി. അച്ഛന്‍മാര്‍ക്കെതിരേ സാക്ഷി പറയുമോ എന്ന് ചോദിച്ച് തന്‍റെ നേര്‍ക്ക് ആക്രമണമുണ്ടായെന്നും ത്യേസ്യാമ്മ പറഞ്ഞു.

സിസ്റ്റര്‍ അഭയയുടെ അധ്യാപികയും കോട്ടയം ബിസിഎം കോളേജിലെ പ്രോഫസറുമായിരുന്നു ത്യേസ്യാമ്മ. അഭയയുടെ മൃതദേഹത്തില്‍ താന്‍ മുറിവ് കണ്ടിരുന്നു. കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും, ജോസ് പൂത്യക്കയിലും കേസില്‍ കുറ്റക്കാരനാണെന്നും ത്യേസ്യാമ്മ ചൂണ്ടിക്കാട്ടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*