അഭയ കേസില്‍ കൂട്ടകൂറുമാറ്റം തടയാന്‍ ഒരുങ്ങി സി.ബി.ഐ.

അഭയ കേസില്‍ കൂട്ടകൂറുമാറ്റം തടയാന്‍ ഒരുങ്ങി സി.ബി.ഐ. സാക്ഷികളുടെ കൂറുമാറ്റം തുടരുന്ന സാഹചര്യത്തിലാണ് നടപടിക്ക് സി.ബി.ഐ ഒരുങ്ങുന്നത്. രഹസ്യമൊഴി നല്‍കിയിട്ട് കൂറുമാറിയ സിസ്റ്റര്‍ അനുപമ, സഞ്ജു പി മാത്യു എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ സി.ബി.ഐ കോടതിയെ സമീപിക്കും.

16ന് ഇതിനായി കോടതിയില്‍ സി.ബി.ഐ അപേക്ഷ സമര്‍പ്പിക്കും. കേസിലെ പത്തോളം സാക്ഷികളാണ് കൂറുമാറിയത്. ഇനിയുള്ള സാക്ഷികളും ഇതേരീതിയില്‍ കൂറുമാറാനുള്ള സാധ്യതയാണ് സി.ബി.ഐ കാണുന്നത്. അതുകൊണ്ട് തന്നെ കേസെടുത്ത് മുന്നോട്ട് പോകാനാണ് സി.ബി.ഐ തീരുമാനം.

അഭയയുടെ ശിരോവസ്ത്രവും ചെരുപ്പുകളും കോണ്‍വെന്‍റിലെ അടുക്കളയില്‍ കണ്ടെന്നായിരുന്നു സിസ്റ്റര്‍ അനുപമയുടെ ആദ്യ മൊഴി. കൊലപാതകം നടന്ന ദിവസം രാത്രിയില്‍ ഫാദര്‍ കോട്ടൂരിന്‍റെ ഇരു ചക്രവാഹനം കോണ്‍വെന്‍റിന് മുന്നിലുണ്ടായിരുന്നെന്ന മൊഴിയാണ് സഞ്ജു പി മാത്യു മാറ്റി പറഞ്ഞത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*