108 ആംബുലന്‍സുകളില്‍ ഇനിമുതല്‍ വനിതാ നഴ്‌സുമാരും.

അടിയന്തരഘട്ടങ്ങളില്‍ വൈദ്യസഹായം നല്‍കുന്ന 108 ആംബുലന്‍സുകളില്‍ ഇനിമുതല്‍ എമര്‍ജന്‍സി മെഡിസിന്‍ ടെക്‌നീഷ്യനായി വനിതാ നഴ്‌സുമാരും. നിലവില്‍ പുരുഷ നഴ്‌സുമാരെ മാത്രമായിരുന്നു ആംബുലന്‍സുകളില്‍ നിയമിച്ചിരുന്നത്. കേരളത്തിലുടനീളം 500 നഴ്‌സുമാരെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ തിരഞ്ഞെടുത്ത 250 പേരില്‍ 120 പേരും സ്ത്രീകളാണ്.

ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളില്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായി. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രം സേവനം നടത്തുന്ന 108 ആംബുലന്‍സുകള്‍ സംസ്ഥാനവ്യാപകമായി ഈ മാസം 17 മുതല്‍ സേവനം തുടങ്ങുന്നതോടെയാണ് വനിത നഴ്‌സുമാരെ നിയമിക്കുന്നത്.

സേവനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി തെലങ്കാനയിലെ ജി.വി.കെ എമര്‍ജന്‍സി മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് പദ്ധതിയുടെ നിര്‍വഹണ ചുമതല സര്‍ക്കാര്‍ കൈമാറിയിരുന്നു. ഇവരാണ് വനിതകളെ നഴ്‌സുമാരായി നിയമിക്കാന്‍ തീരുമാനിച്ചത്.  ആശുപത്രിയിലെത്തിക്കുന്ന രോഗികളുടെ വിവരങ്ങള്‍ യഥാസമയം രേഖപ്പെടുത്താന്‍ ഇവര്‍ക്ക് പ്രത്യേക മൊബൈല്‍ ഫോണും നല്‍കുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*