യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍..!!

കായംകുളത്ത് യുവാവിനെ ആക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കേസില്‍ വലിയവീട്ടില്‍ ഷിയാസിനെ പോലീസ് ഇന്ന് പുലര്‍ച്ചെ പിടികൂടി. ബാറില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തലയിലൂടെ കാര്‍ കയറ്റി യുവാവിനെ കൊലപ്പെടുത്തിയത്. കരീലക്കുളങ്ങര സ്വദേശി ഷമീര്‍ഖാന്‍ (25) ആണ് കൊല്ലപ്പെട്ടത്. ഹൈവേപാലസ് ബാറിനു പുറത്ത് വെച്ചായിരുന്നു സംഭവം നടന്നത്.

പ്രതികള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും കഞ്ചാവ്, ക്വട്ടേഷന്‍ സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. കാറിലുണ്ടായിരുന്ന അജ്മല്‍, സഹില്‍ എന്നിവര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുകയാണ്.

അജ്മലാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് പോലീസിന് ലഭിച്ച സൂചന. മറ്റു രണ്ട് പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സൗദിയില്‍ ജോലിചെയ്യുന്ന ഷമീര്‍ അടുത്തമാസം നടക്കാനിരുന്ന വിവാഹത്തിനായി അവധി എടുത്ത് നാട്ടിലെത്തിയതായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*