വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന്‍ കോ​ക്പി​റ്റി​ല്‍ മ​ട​ങ്ങി​യെ​ത്തി.

ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ വ്യോ​മ​സേ​ന പൈ​ല​റ്റ് വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന്‍ കോ​ക്പി​റ്റി​ല്‍ മ​ട​ങ്ങി​യെ​ത്തി. ആ​റ് മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന്‍ കോ​ക്പി​റ്റി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ 27ന് ​ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​നി​ടെ മി​ഗ് 21 യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന്‍ പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു.

പി​ന്നീ​ട് യു​ദ്ധ ഉ​ട​ന്പ​ടി​ക​ളു​ടെ അടിസ്ഥാനത്തില്‍ മാ​ര്‍​ച്ച്‌ ഒ​ന്നി​ന് പാ​ക്കി​സ്ഥാ​ന്‍ വ​ര്‍​ധ​മാ​നെ ഇ​ന്ത്യ​യ്ക്കു കൈ​മാ​റി. ഇ​തി​നു പി​ന്നാ​ലെ ഒ​ട്ടേ​റെ പ​രി​ശോ​ധ​ന​ക​ള്‍​ക്കും ന​ട​പ​ടി​ക​ള്‍​ക്കും ശേ​ഷ​മാ​ണ് വ​ര്‍​ധ​മാ​ന്‍ കോ​ക്പി​റ്റി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*