യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വധശ്രമക്കേസ് പ്രതിയായ അമറിന്‍റെയും, പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസിലെ നാലാം പ്രതി സഫീറിന്‍റെയും ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.

മുന്‍കൂര്‍ ജാമ്യം തേടി സൂപ്രീം കോടതിയില്‍പ്പോയ മുന്‍ കേന്ദ്രമന്ത്രിയടക്കം അറസ്റ്റിലായി. എന്നിട്ടും ഈ കേസിലെ പ്രതികളെ പിടിക്കാന്‍ പോലീസ് മടിക്കുന്നത് എന്തിനെന്നായിരുന്നു കോടതി ചോദിച്ചത്.
പ്രതികള്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ ആണെങ്കില്‍ ഈ സമീപനമായിരിക്കുമോ പോലീസ് സ്വീകരിക്കുകയെന്നും കോടതി ചോദിച്ചു. കുറ്റത്തിന്‍റെ ഗൗരവമാണ്, അല്ലാതെ സാങ്കേതികതയല്ല കണക്കിലെടുക്കേണ്ടതെന്നും, സഹപാഠിയെ കുത്തിയ കേസിലെ പ്രതിയെ സമൂഹത്തില്‍ തുറന്നു വിടുന്നത് ആപത്താണെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*