തുഷാറിനെതിരെ കേസ് നല്‍കിയ നാസിലിന്‍റെ വീട്ടില്‍ പൊലീസ് പരിശോധന

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വണ്ടിച്ചെക്ക് കേസ് കൊടുത്ത നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പൊലീസ് പരിശോധന. കൊടുങ്ങല്ലൂരിലെ വീട്ടിലാണ് പൊലീസ് പരിശോധനക്ക് എത്തിയത്. മതിലകം പൊലീസ് രാവിലെയാണ് നാസിൽ അബ്ദുള്ളയുടെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചത്.

അരമണിക്കൂറോളം പൊലീസ് ഈ വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. നാസിൽ അബ്ദുള്ള എന്താണ് ചെയ്യുന്നത്, എന്ന് നാട്ടിലെത്തും തുടങ്ങിയ വിവരങ്ങൾ പൊലീസ് അന്വേഷിച്ചെന്നാണ് പറയുന്നത്. ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്. വീടിനകത്ത് പരിശോധന നടത്തിയതായി വിവരമില്ല.

മാതാപിതാക്കളോട് വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് മതിലകം പൊലീസ് പറഞ്ഞു. കണസ്ട്ക്ഷൻ കമ്പനി നടത്തുന്ന നാസിൽ രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയതെന്നും പൊലീസ് പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*