‘സ്പൈസ്’ ബോംബുകളുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നു

ബാലാക്കോട്ടില്‍ പാക് ഭീകരര്‍ക്ക് നാശനഷ്ടം വിതച്ച ‘സ്പൈസ്’ ബോംബുകളുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നു. ഇന്ത്യ പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇസ്രായേലില്‍ നിര്‍മ്മിത ബോംബുകള്‍ ഇന്ത്യന്‍ സെെന്യത്തിന്‍റെ ഭാഗമാകുന്നത്. സെപ്തംബര്‍ മാസത്തില്‍ ആയുധങ്ങള്‍ ഇന്ത്യയിലെത്തും.

അതിര്‍ത്തി കടന്നെത്തുന്ന പാക് ഭീകരരെ നേരിടാനും അവരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഉപയോഗിക്കാനും ഇതിന് കഴിയും. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേനയുടെ തിരിച്ചടിയില്‍ സ്പൈസ് ബോംബുകളായിരുന്നു ഉപയോഗിച്ചത്. ബാലാക്കോട്ടില്‍ ഭീകരരുടെ കേന്ദ്രങ്ങള്‍ വ്യോമസേന തകര്‍ത്ത് തരിപ്പണമാക്കിയിരുന്നു.

ബോംബ് ശേഖരം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി 300 കോടി രൂപ ചെലവിട്ട് ഇസ്രയേലില്‍നിന്നു നൂറിലധികം സ്പൈസ് ബോംബുകള്‍‌ (SPICE Bomb) വാങ്ങാന്‍ വ്യോമസേന കരാര്‍ ഒപ്പിട്ടിരുന്നു. ഇതിന്‍റെ ഭാഗമായി 84 പോര്‍മുനകളും ബോംബുകളുമാണ് എത്തുന്നത്. 60 കിലോമീറ്ററാണു ഇതിന്റെ ദൂരപരിധി. വന്നുവീഴുന്നയിടത്തെ ഓക്സിജന്‍ വലിച്ചെടുക്കുന്ന സ്പൈസ് ആക്രമണത്തില്‍ ശത്രുക്കള്‍ ശ്വാസം വിലങ്ങിയാണു കൊല്ലപ്പെടുക.

കെട്ടിടങ്ങള്‍ പൂര്‍ണമായും നശിപ്പിക്കാന്‍ ശേഷിയുള്ള ബോംബുകളാണിവ. സാറ്റലൈറ്റ് ഗൈഡന്‍സിന്‍റെ സഹായത്താല്‍ ലക്ഷ്യസ്ഥാനത്തെ കൃത്യമായി ‘ലോക്ക്’ ചെയ്താണു ബോംബ് വന്നുവീഴുക. ഏത് കാലാവസ്ഥയിലും ലക്ഷ്യ സ്ഥാനത്ത് എത്തുമെന്നതാണ് ഇതിന്‍റെ പ്രത്യേകത

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*