സാലറി ചലഞ്ചിലൂടെ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതെ കെ.എസ്.ഇ.ബി..!!

പ്രളയദുരിതത്തിലകപ്പെട്ടവര്‍ക്കായി സാലറി ചലഞ്ചിലൂടെ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതെ ജീവനക്കാരെ പറ്റിച്ചു. കെ.എസ്.ഇ.ബി സാമ്പത്തിക പ്രതിസന്ധിയില്‍ ഉള്ളതിനാലാണ് പണം കൈമാറാതിരുന്നതെന്നാണ് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള മാധ്യമങ്ങളോട് പറഞ്ഞത്.

സാലറി ചലഞ്ചിന്‍റെ ഭാഗമായി ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ഒരു വര്‍ഷംകൊണ്ട് പിടിച്ചത് 136 കോടി രൂപ. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയില്‍ 10 മാസംകൊണ്ടാണ് തുക പിടിച്ചത്. എന്നാല്‍ ഇതില്‍ 10.23 കോടി രൂപ മാത്രമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇതുവരെ നല്‍കിയത്. ബാക്കി 126 കോടി രൂപയോളം കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ ബാക്കിയാണ്.

ഓരോ മാസവും പിടിക്കുന്ന തുക അതാത് മാസം തന്നെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുക എന്നതാണ് സാധാരണയുള്ള രീതി. എന്നാല്‍ കെഎസ്ഇബി അത് ഇതുവരെ പാലിച്ചിട്ടില്ല. സംഭവം പ്രശ്‌നമായതോടെ സാലറി ചലഞ്ചില്‍ ജീവനക്കാരില്‍ നിന്നും പിടിച്ച തുക എത്രയും പെട്ടെന്നുതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുമെന്ന് കെഎസ്ഇബി അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*