നാലുനില കെട്ടിടം തകർന്ന് വീണ് രണ്ട് പേർ മരിച്ചു..!!

മഹാരാഷ്ടയിലെ ഭീവണ്ടിയിൽ നാലുനില കെട്ടിടം തകർന്ന് വീണ് രണ്ടുപേർ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെട്ടുത്തി.സിറാജ് അഹമ്മദ് അന്‍സാരി(23), ആഖിബ് അന്‍സാരി(22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് ഭീവണ്ടിയിലെ ശാന്തി നഗറിൽ എട്ട് വർഷം പഴക്കമുള്ള കെട്ടിടം തകർന്ന് വീണത്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിടത്തിൽ  വിള്ളലുകൾ  കണ്ടെത്തിയതിനെ തുടർന്ന്  ഇന്നലെ രാത്രി  ഇരുപത്തിരണ്ട് കുടുംബങ്ങളെ  അധികൃതർ ഇവിടെ നിന്നും ഒഴിപ്പിച്ചിരുന്നു. എന്നാൽ സാധനങ്ങൾ  എടുക്കാനായി തിരികെ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന്  ഭീവണ്ടി മുൻസിപ്പൽ കോർപറേഷൻ  അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*