ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍.

നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍. തിങ്കളാഴ്ച രാത്രിയില്‍ പുതുക്കോട്ട കോട്ടൈ പട്ടണത്തുനിന്ന് പോയ ഇവരെ ജാഫ്‌ന തീരത്തിനടുത്തുള്ള ഡെല്‍ഫ്റ്റ് ദ്വീപിനു സമീപത്തായാണ് പിടിയിലായത്. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ നാവികസേന അറസ്റ്റ് ചെയ്യുന്നത്.

ബോട്ടും ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തു. കഴിഞ്ഞാഴ്ച രാമേശ്വരത്ത് നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ നാവിക സേന പിടിച്ചിരുന്നു. ഡെല്‍ഫ്റ്റ് ദ്വീപിന് സമീപത്ത് നിന്നാണ് ഇവരെയും കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് പിടിയിലായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*