ഭീകരര്‍ക്ക് ധനസഹായം നല്‍കിയിരുന്ന സംഘം മധ്യപ്രദേശില്‍ അറസ്റ്റില്‍..!!

ഭീകരര്‍ക്ക് ധനസഹായം നല്‍കിയിരുന്ന സംഘത്തെ പിടികൂടി. മധ്യപ്രദേശിലെ സാറ്റ്‌നയില്‍ വെച്ചാണ് അഞ്ചംഗ സംഘത്തെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുടെ പക്കല്‍ നിന്നും 13 പാകിസ്ഥാനി മൊബൈല്‍ നമ്പറുകള്‍ കണ്ടെത്തിയതായും ഇവര്‍ നിരന്തരം പാക് മൊബൈല്‍ നമ്പറുകളുമായി ബന്ധപ്പെട്ടിരുന്നതായും അധികൃതര്‍ അറിയിച്ചു.

സുനില്‍ സിംഗ്, ശുഭം തിവാരി, ബല്‍റാം സിംഗ് പട്ടേല്‍, ഭഗ്‌വേന്ദ്ര സിംഗ് പട്ടേല്‍ എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ അഞ്ചാമന്‍റെ പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല. രണ്ട് വര്‍ഷം മുന്‍പും ബല്‍റാം സിംഗ് പട്ടേല്‍ സമാനമായ രീതിയില്‍ ഭീകര വിരുദ്ധ സ്‌ക്വാഡിന്‍റെ പിടിയിലായിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാള്‍ ഭീകരര്‍ക്ക് ധനസഹായം നല്‍കിയിരുന്നു. സുനില്‍ സിംഗിനെ മറയാക്കിയാണ് ഇയാള്‍ ഭീകരവാദികള്‍ക്ക് സഹായം നല്‍കിയിരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*