ബഷീറിന്‍റെ മരണം; ഡ്രൈവിങ് സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്‍റെതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്..!!

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ വിരലടയാളം തന്നെയാണ് കാറിന്‍റെ സീറ്റ് ബെൽറ്റിലുള്ളതെന്ന് പരിശോധനാഫലം. എന്നാൽ കാറിന്‍റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതർ കവറിലെയോ വിരലടയാളങ്ങൾ വ്യക്തമല്ലെന്നും വിരലടയാള വിദഗ്‍ധരുടെ പരിശോധനാഫലത്തിൽ പറയുന്നു.

വാഹനമോടിച്ചത് താനല്ല, വഫയാണെന്നായിരുന്നു ശ്രീറാമിന്‍റെ ആദ്യമൊഴി. എന്നാൽ പിന്നീട് ഇത് ശ്രീറാം തന്നെ തിരുത്തിയിരുന്നു. താനാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പിന്നീട് സമ്മതിക്കുകയും ചെയ്തിരുന്നു. കാറിന്‍റെ വാതിലിൽ നനവുണ്ടായിരുന്നതിനാൽ കൃത്യമായ തെളിവുകൾ അവിടെ നിന്ന് ലഭിച്ചില്ലെന്നാണ് പരിശോധനാഫലത്തിലുള്ളത്.

അപകടം കഴിഞ്ഞു 18 ദിവസം കഴിയുമ്പോഴും സംഭവസ്ഥലത്തുനിന്നും നഷ്ടപ്പെട്ട ബഷീറിന്‍റെ മൊബൈലിനെക്കുറിച്ച് യാതൊരുവിധ തുമ്പും ലഭിക്കാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബഷീറിന്‍റെ കൊലപാതകത്തില്‍ ദുരൂഹത ആരോപിച്ച് റിട്ട എസ്.പി ജോര്‍ജ് ജോസഫ് രംഗത്തെത്തിയിരുന്നു. ബഷീറിന്‍റെ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ആരോപണം.

ഫൊറൻസിക് പരിശോധനയ്ക്കായി വിദഗ്‍ധർ എത്തുന്നതിന് മുമ്പ് വാഹനം സ്ഥലത്ത് നിന്ന് മാറ്റിയത് വലിയ വിവാദങ്ങൾക്കാണ് വഴി വച്ചിരുന്നത്. സ്ഥലത്ത് വിദഗ്‍ധ‍ർ എത്തുന്നതിന് മുമ്പ് തന്നെ ക്രെയിനുപയോഗിച്ച് കാർ മാറ്റിയിട്ടതോടെ കുറ്റകൃത്യം നടന്നയിടം അതേപോലെ സൂക്ഷിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് ആരോപണമുയർന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*