യുവതിയെ ഭര്‍തൃ വീട്ടുകാര്‍ തീകൊളുത്തി കൊന്നു..!!

വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മരുമകളെ ഭര്‍തൃ വീട്ടുകാര്‍ തീകൊളുത്തി കൊന്നു. മധ്യപ്രദേശിലെ ബദോറ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവിന്‍റെ പിതാവിനും സഹോദരനും അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.

ആദ്യം കൂട്ടുകുടുംബമായിരുന്നവര്‍ പിന്നീട് സ്വത്ത് ഭാഗം വെച്ച്‌ പിരിഞ്ഞിരുന്നു. പക്ഷേ വീട്ടിലെ പൈപ്പില്‍നിന്ന് വെള്ളമെടുക്കുന്നത് സംബന്ധിച്ച്‌ തര്‍ക്കമുണ്ടായിരുന്നു. സംഭവത്തില്‍ മരിച്ച സ്ത്രീയുടെ മകള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്മയെ മര്‍ദിക്കുകയും മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയുമായിരുന്നെന്ന് മകള്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*