ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്..!!

ചൈനീസ് സാമൂഹിക മാധ്യമ ആപ്ലീക്കേഷനുകളായ ടിക് ടോക്, ഹെലോ എന്നിവ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്.ജെ.എം) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഇത്തരം ആപ്ലിക്കേഷനുകള്‍ ‘ദേശവിരുദ്ധ’ ഉള്ളടക്കങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയെന്ന് ആരോപിച്ചാണ് കത്ത്.

ഞായറാഴ്ചയാണ് എസ്ജെഎം പ്രധാന മന്ത്രിക്ക് കത്തെഴുതിയത്. ഈ രണ്ട് ആപ്ലിക്കേഷനുകളും നിരോധിക്കണമെന്നും, ഇതിലൂടെ ഇന്ത്യയിലെ യുവാക്കള്‍ നിക്ഷിപ്ത താത്പര്യക്കാരുടെ സ്വാധീനതയില്‍പ്പെടുകയാണെന്നും എസ്ജെഎം കോ-കണ്‍വീനര്‍ അശ്വനി മഹാജന്‍ കുറ്റപ്പെടുത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*