ടിക് ടോക്, ഹെലോ ആപ്ലിക്കേഷനുകള്‍ക്ക് ഐടി മന്ത്രാലയത്തിന്‍റെ നോട്ടീസ്..!!

ടിക് ടോക്, ഹെലോ ആപ്ലിക്കേഷനുകള്‍ക്ക് ഐടി മന്ത്രാലയത്തിന്‍റെ നോട്ടീസ്. രാജ്യ വിരുദ്ധ, നിയമ വിരുദ്ധ കാര്യങ്ങള്‍ക്ക് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്.

ആപ്ലിക്കേഷനുകള്‍ എന്തെല്ലാം വിവരങ്ങളാണ് സ്വീകരിക്കുന്നത്, അമിതമായി വിവരശേഖരണം നടത്തുന്നുണ്ടോ, ചൈനയിലേക്ക് വിവരങ്ങള്‍ കടത്തുന്നുണ്ടോ തുടങ്ങി അനധികൃതമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതുള്‍പ്പെടെയുളള പ്രശ്‌നങ്ങളെ കുറിച്ചുളള ചോദ്യാവലിയാണ് ഐടി മന്ത്രാലയം അയച്ചത്.

നോട്ടീസിന് വിശദമായ മറുപടി 22 ന് മുന്‍പ് നല്‍കണം. മറുപടി തൃപ്തികരമല്ലെങ്കില്‍ നിരോധനം ഉള്‍പ്പെടെയുളള നടപടികള്‍ നേരിടെണ്ടി വരുമെന്ന് ഐടി മന്ത്രാലയം കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐടി മന്ത്രാലയത്തിന്‍റെ സൈബര്‍ നിയമ/ ഇ-സുരക്ഷ വിഭാഗമാണ് നോട്ടീസ് അയച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*