ശബരിമല വിഷയം തെറ്റിദ്ധാരണയുണ്ടാക്കി; കോടിയേരി..!!

ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷം ഭക്തജനങ്ങള്‍ക്കെതിരാണെന്ന തെറ്റിദ്ധാരണയുണ്ടായതായി ഭവന സന്ദര്‍ശനങ്ങളില്‍നിന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഇത് തിരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി. ഇടതുപക്ഷം ഒരിക്കലും ഭക്തജനങ്ങള്‍ക്കോ വിശ്വാസികള്‍ക്കോ എതിരല്ല. ശബരിമല വിധിയെ ആദ്യഘട്ടത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളും സ്വാഗതം ചെയ്തതാണ്.

അതിനിടയില്‍ ചിലകക്ഷികള്‍ എതിര്‍നിലപാട് സ്വീകരിച്ചതോടെ സ്ഥിതിഗതികളില്‍ മാറ്റംവന്നു. എന്നാല്‍ ആ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനായില്ല എന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്- കോടിയേരി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*