റ​ബ​ര്‍ ഫാ​ക്ട​റി​യി​ല്‍ തീ പിടുത്തം; മൂ​ന്നു പേ​ര്‍ വെ​ന്തു​മ​രി​ച്ചു..!!

ഡ​ല്‍​ഹി​യി​ല്‍ റ​ബ​ര്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ല്‍ മൂ​ന്നു പേ​ര്‍ വെ​ന്തു​മ​രി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ഝി​ല്‍​മി​ല്‍ വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. നാ​ല് നി​ല​കളു​ള്ള കെ​ട്ടി​ടം ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. 26 ഫ​യ​ര്‍ എ​ന്‍​ജി​ക​ള്‍ എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

പ്ലാ​സ്റ്റി​ക്, റ​ബ​ര്‍ സ്റ്റേ​ഷ​നി​റി സാ​ധ​ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന ഫാ​ക്ട​റി​യി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു തീ​പി​ടി​ത്തം.   തീ​പി​ടി​ത്ത​മു​ണ്ടാ​യ ഫാ​ക്ട​റി​ക്കു സ​മീ​പ​ത്തു ത​ന്നെ മ​റ്റ് ഫാ​ക്ട​റി​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​വ​യി​ലേ​ക്ക് തീ​പ​ട​രാ​തി​രു​ന്ന​ത് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​ക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*