രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികളുടെ വോട്ടവകാശം നിഷേധിക്കണം; ഗിരിരാജ് സിംഗ്..!!

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികളുടെ വോട്ടവകാശം നിഷേധിക്കപ്പെടണമെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. സ്വാതന്ത്ര്യം ലഭിച്ചത് മുതലുള്ള ജനസംഖ്യാ വര്‍ധനവിലെ ആശങ്ക പങ്കുവയ്ക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.  ദില്ലിയില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ ജനസംഖ്യ കുറയ്ക്കുന്നതിന് സ്വീകരിക്കേണ്ട നിയമനടപടികളെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ലോക ജനസംഖ്യാ ദിനത്തില്‍, 1947 മുതല്‍ 2019 വരെ എങ്ങനെയാണ് ഇന്ത്യയിലെ ജനസംഖ്യ 366 ശതമാനമായി വളര്‍ന്നതെന്ന് ഗിരിരാജ് സിംഗ് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. അതേസമയം അമേരിക്കയിലെ ജനസംഖ്യാ വര്‍ധനവ് 113 ശതമാനമാണെന്നും മന്ത്രി ട്വിറ്ററില്‍ പങ്കുവച്ച ഗ്രാഫിക്സ് വ്യക്തമാക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*