പ്രിയങ്കയുടെ അറസ്റ്റില്‍ പ്രതിഷേധവുമായി രാഹുല്‍..!!

പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത യുപി പോലീസിന്‍റെ നടപടിയെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി. പ്രിയങ്കയെ തടഞ്ഞത് ബിജെപി സര്‍ക്കാരിന്‍റെ അരക്ഷിത ബോധത്തിന്‍റെ ഭാഗമായാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ,സോസനഭദ്രയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക.

പ്രിയങ്കയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇത് അസ്വസ്ഥതപ്പെടുത്തുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ അരക്ഷിതാവസ്ഥയാണ് ഇത് വ്യക്തമാക്കുന്നത്. അധികാരത്തിന്‍റെ ഏകപക്ഷീയമായ പ്രയോഗമാണിതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് പ്രിയങ്കയെ പോലീസ് തടഞ്ഞത്. ബുധനാഴ്ച സോന്‍ ഭദ്രയില്‍ ഭൂമിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനായി പോവുകയായിരുന്നു പ്രിയങ്ക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*