പ്രിയങ്ക ഗാന്ധിയെ കാണാനെത്തിയ സോന്‍ഭാദ്രയിലെ കുടുംബങ്ങളെ പൊലീസ് തടഞ്ഞു..!!

പ്രിയങ്ക ഗാന്ധിയെ കാണാനെത്തിയ സോന്‍ഭാദ്രയിലെ കുടുംബങ്ങളെ പൊലീസ് തടഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ ഗസ്റ്റ് ഹൗസിന്‍റെ ഗേറ്റിന് മുന്നിലാണ് ഇവരെ തടഞ്ഞത്. കരയുന്നവന്‍റെ കണ്ണീര്‍ തുടക്കുന്നത് കുറ്റമാകുകയാണെന്ന് സംഭവത്തിന് പിന്നാലെ പ്രിയങ്ക പറഞ്ഞു.അതേസമയം പ്രിയങ്കാ ഗാന്ധിയ്ക്ക് ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, നടന്‍ രാജ് ബബ്ബര്‍ തുടങ്ങിയവര്‍ ഇന്ന് മിര്‍സാപൂരിലെത്തും. ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ആദിവാസികളുടെ ബന്ധുക്കളെ കാണാന്‍ സോന്‍ഭാദ്രയിലേക്ക് പോകവേയാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്. പ്രിയങ്കയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സോന്‍ഭദ്രയില്‍ പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. തുടര്‍ന്ന് മിര്‍സാപ്പൂരില്‍ വച്ച് പ്രിയങ്കയെ തടയുകയായിരുന്നു.

നാല് സ്ത്രീകളടക്കം പത്ത് ദളിതരാണ് സോന്‍ഭാദ്രയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഉഭ ഗ്രാമത്തലവന്‍ ഇ.കെ ദത്ത് രണ്ട് വര്‍ഷം മുമ്പ് 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*