പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; മരിച്ചവരുടെ എണ്ണം 23 ആയി.

പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ ഏതാനും പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കൂട്ടിയിടിയുടെ ആഘാതത്തില്‍ തകര്‍ന്ന ട്രെയിനിന്‍റെ ബോഗികള്‍ വെട്ടിപ്പൊളിച്ചും ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ലാഹോര്‍ ഈസ്‌റ്റേണ്‍ സിറ്റിയില്‍നിന്നു വരികയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 73 പേര്‍ വിവിധ ആശുപത്രികളിലായ ചികിത്സയിലാണ്. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് റെയില്‍വെ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*