ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുത്; ലത മങ്കേഷ്‌കര്‍

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍ പുറത്തായെങ്കിലും മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ മുതിരരുതെന്ന് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍. ട്വിറ്ററിലൂടെയാണ് ലതാ മങ്കേഷ്‌കര്‍ ധോണിയെ പിന്തുണച്ച് വിരമിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

നമസ്‌കാരം എം.എസ്. ധോണി, വിരമിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലയിടത്ത് നിന്നായി കേള്‍ക്കുന്നു. അങ്ങനെ ചിന്തിക്കരുത്. ഈ രാജ്യത്തിന് നിങ്ങളെ വേണം. വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുതെന്നാണ് എന്‍റെ അഭ്യര്‍ത്ഥന എന്നാണ് ലതാ മങ്കേഷ്‌കറിന്‍റെ ട്വിറ്ററില്‍ പറയുന്നത്.

ലോകകപ്പില്‍ ഫൈനലിലെത്താതെ ഇന്ത്യ പരാജയം നേരിട്ടതോടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്ന് പലരും അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലത മങ്കേഷ്‌കര്‍ സ്വയം ഇതിനെതിരെ രംഗതെത്തിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*