കേരളത്തോട് കടുത്ത അവഗണന; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി..!!

പ്രളയ ദുരിതാശ്വാസമായി കേരളത്തിന് കേന്ദ്രം ഈ ബജറ്റില്‍ ഒന്നും നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എയിംസിനായി കാലങ്ങളായി ആവശ്യപ്പെടുന്നു. അതും അനുവദിച്ചില്ല. സംസ്ഥാനത്തിന് ന്യായമായി ലഭിക്കേണ്ട കേന്ദ്രസഹായം ലഭിക്കുന്നില്ല. കേരളത്തിന് അര്‍ഹതപ്പെട്ടത് നല്‍കുക തന്നെ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.പി.എസ്.സി എംപ്ലോയീസ് യൂണിയന്‍ കോണ്‍ഫ്രന്‍സിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

രാജ്യത്ത് മതനിരപേക്ഷതയും ജനാധിപത്യവും വലിയ ഭീഷണി നേരിടുന്നു. പശുവിന്‍റെയും കഴിക്കുന്ന ഭക്ഷണത്തിന്‍റെയും പേരില്‍ ആളുകള്‍ ആക്രമിക്കപ്പെടുന്നു. ബി.ജെ.പി അധികാരത്തിലിരിക്കുമ്പോള്‍ സംഘപരിവാര്‍ അഴിഞ്ഞാടുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലുള്ള മധ്യപ്രദേശിലും രാജസ്ഥാനിലും സ്ഥിതി മറിച്ചല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*