ഫേസ്ബുക്കിന് 23 ലക്ഷം ഡോളര്‍ പിഴയിട്ട് ജര്‍മ്മനി..!!

വിദ്വേഷ പ്രചാരണം തടയുന്നതിനുള്ള പുതിയ നിയമപ്രകാരം ഫേസ്ബുക്കിന് 23ലക്ഷം ഡോളര്‍ പിഴയിട്ടതായി ജര്‍മ്മനി. വിദ്വേഷ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സുതാര്യമായി കൈകാര്യം ചെയ്യുന്നതില്‍ കമ്പനി പരാജയപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയാണ് ജര്‍മ്മന്‍ ഫെഡറല്‍ ഓഫീസ് ഓഫ് ജസ്റ്റിസ് ഫേസ്ബുക്കിന് പിഴയിട്ടത്.

വംശീയ-വര്‍ഗ്ഗീയ വിദ്വേഷ വളര്‍ത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ട നിയമവിരുദ്ധ ഉള്ളടക്കങ്ങളെ കുറിച്ച്‌ നിരവധി പരാതികള്‍ ജര്‍മ്മനിയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ 2018 ന്‍റെ ആദ്യ പകുതിയില്‍ ഫേസ്ബുക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതികളുടെ യഥാര്‍ത്ഥ കണക്കുകള്‍ പ്രതിഫലിച്ചിരുന്നില്ലെന്ന് ഏജന്‍സി പറയുന്നു.

ഇതിന് പുറമെ കമ്ബനിയില്‍ വിദ്വേഷ പ്രചാരണ പരാതികള്‍ കൈകാര്യം ചെയ്യുന്ന ആളുകളുടെ ഭാഷപ്രാവീണ്യത്തെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും അപൂര്‍ണ്ണ വിവരങ്ങള്‍ മാത്രമെ നല്‍കിയിട്ടുള്ളുവെന്നും ആരോപിക്കുന്നുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ തള്ളിയാണ് ഫേസ്ബുക്കിന്റെ പ്രതികരണം. ജര്‍മ്മന്‍ നിയമത്തിന് കീഴില്‍ വരുന്ന സുതാര്യത നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നാണ് ഇവര്‍ അറിയിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*