ഇടക്കാല അദ്ധ്യക്ഷനായി ചുമതലയേല്‍ക്കണമെന്ന നേതാക്കളുടെ ആവശ്യം സോണിയ ഗാന്ധി തള്ളി..!!

രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചതിനു പിന്നാലെ കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഇടക്കാല അദ്ധ്യക്ഷനായി ചുമതലയേല്‍ക്കണമെന്ന നേതാക്കളുടെ ആവശ്യം സോണിയ ഗാന്ധി തള്ളി. ഇടക്കാലത്തേക്ക് ആണെങ്കില്‍പ്പോലും അദ്ധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് സോണിയ വ്യക്തമാക്കി.

കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ ഗോവയിലെ 10 വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ സോണിയ ഗാന്ധിയെ സമീപിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ഇരു സംസ്ഥാനങ്ങളിലും പാര്‍ട്ടി പ്രതിസന്ധിയിലായതിനാല്‍ നേതൃത്വത്തെ സംബന്ധിച്ച ചര്‍ച്ചകളും പാര്‍ട്ടിയില്‍ നടക്കുന്നിലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. സോണിയ തയ്യാറല്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന നേതാക്കളുടെ ആവശ്യവും സോണിയ അംഗീകരിച്ചില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*