ബിഹാറിലും അസമിലുമടക്കം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു..!!

ബിഹാറിലും വടക്കുകിഴക്കില്‍ സംസ്ഥാനങ്ങളിലും പ്രളയം തുടരുന്നു. മരിച്ചവരുടെ എണ്ണം 100 കടന്നു. ബീഹാറില്‍ 67ഉം അസമില്‍ 28ഉം പേര്‍ മരിച്ചതായാണ് വിവരം. പ്രളയ മേഖലകളിലെ ചില ഇടങ്ങളിൽ മഴ തുടരുന്നുണ്ട്. രണ്ട് ദിവസം കൂടി മഴ ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അസമിൽ 33 ജില്ലകളിലായി 57 ലക്ഷം പേരെയും ബീഹാറിൽ 12 ജില്ലകളിലായി 26 ലക്ഷം പേരെയും പ്രളയം ബാധിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 251.55 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*