അമ്മയും ബന്ധുക്കളും ചേര്‍ന്ന് അഞ്ച് വയസുകാരനെ കഴുത്തറുത്ത് കൊന്നു..!!

ആദ്യവിവാഹത്തിലെ മകന്‍ അവിഹിതത്തിന് ശല്യമായി, അമ്മയും കാമുകനും അമ്മയുടെ സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്ന് അഞ്ചു വയസുകാരനെ കഴുത്തറുത്തു കൊന്നു. സംഭവത്തില്‍ അമ്മ ഗീത (25), കാമുകന്‍ ഉദയകുമാര്‍ (32), ഗീതയുടെ സഹോദരി ഭുവനേശ്വരി (23), അവരുടെ ഭര്‍ത്താവ് കാര്‍ത്തിക് (25) എന്നിവര്‍ തേനി പൊലീസിന്റെ വലയിലായി.

അറസ്റ്റിലായ നാലു പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കോംബൈയില്‍ ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കോംബൈ മധുരവീരന്‍ സ്ട്രീറ്റില്‍ മുരുകന്‍-ഗീത ദമ്ബതികളുടെ മകനാണ് അരുംകൊലചെയ്യപ്പെട്ടത്.

കൃത്യത്തിന് ശേഷം തന്റെ കുട്ടിയെ കാണാനില്ലെന്ന് കാട്ടി സേലം പൊലീസില്‍ ഗീത പരാതി നല്കി. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ചുടുകാട്ടില്‍ ഒരു കുട്ടിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെ പൊലീസ് എത്തി തെളിവുകള്‍ ശേഖരിച്ചു. രാത്രി ഒന്‍പതു മണിയോടെ കാര്‍ത്തിക്കിന്റെ ഓട്ടോറിക്ഷ അതുവഴി പോവുന്നതിന്റെ ദൃശ്യം സമീപത്തെ സി.സി ടി.വിയില്‍ തെളിഞ്ഞിരുന്നു. കാര്‍ത്തിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് അരുംകൊലയുടെ ചുരുളുകള്‍ നിവര്‍ന്നത്.

രണ്ടു വര്‍ഷം മുമ്ബ് മുരുകനുമായി പിണങ്ങിയ ഗീത, ഉദയകുമാറിനൊപ്പം താമസം തുടങ്ങിയിരുന്നു. ഗീതയുടെ മാതാപിതാക്കള്‍ താമസിക്കുന്ന സ്ട്രീറ്റില്‍ തന്നെയാണ് ഇവരും താമസിച്ചിരുന്നത്. ആദ്യബന്ധത്തിലെ കുട്ടി ഗീതയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

ഇടയ്ക്കിടയ്ക്ക് അമ്മയെ കാണാന്‍ കുട്ടി ഗീതയുടെ വീട്ടില്‍ എത്തിയിരുന്നു. ഇതേച്ചൊല്ലി ഗീതയും ഉദയകുമാറും തമ്മില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നു. ഗീതയുടെ സഹോദരി ഭുവനേശ്വരിയും ഭര്‍ത്താവ് കാര്‍ത്തിക്കും ഉദയകുമാറിന്റെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു.

ഇതിനിടയില്‍ ഗീതയും കാര്‍ത്തിക്കും തമ്മിലും ഭുവനേശ്വരിയും ഉദയകുമാറും തമ്മിലും അടുപ്പത്തിലായി. ഇതോടെ ഗീതയുടെ കുട്ടി ഇടയ്ക്കിടയ്ക്ക് അമ്മയെ കാണാന്‍ എത്തുന്നത് ഗീതയ്ക്കും മറ്റ് മൂന്നുപേര്‍ക്കും തടസമായി. തങ്ങളുടെ അവിഹിതബന്ധം കുട്ടി അറിയുമോയെന്ന ഭയം ഇവരെ അലട്ടി. ഇതോടെ കുട്ടിയെ കൊലപ്പെടുത്താന്‍ നാലുപേരും ചേര്‍ന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*