സൗജന്യ ചികിത്സ കിട്ടാതെ വലഞ്ഞ് രോഗികള്‍..!!

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളില്‍ നിന്ന് സൗജന്യ ചികിത്സ ലഭിക്കാതെ വലയുകയാണ് രോഗികള്‍. സൗജന്യ ചികിത്സ നൽകിയ വകയിൽ ആശുപത്രികൾക്ക് സർക്കാരും റിലയൻസ് ഇൻഷുറൻസ് കമ്പനിയും നൽകാനുള്ള കുടിശ്ശിക 100 കോടി കവിഞ്ഞതോടെയാണ് രോഗികള്‍ക്ക് ലഭിക്കേണ്ട ചികിത്സ മുടങ്ങിയിരിക്കുന്നത്.

ഇതോടെ അർബുദ രോഗ മരുന്നുകൾ അടക്കം ജീവൻ രക്ഷാ മരുന്നുകളും സ്റ്റെന്‍റ് അടക്കമുള്ള ഇംപ്ലാന്‍റുകളും നൽകുന്ന കമ്പനികൾ വിതരണം നിർത്തിവച്ചു. അതേസമയം പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വേഗത്തിൽ പരിഹാരം കാണാൻ ശ്രമിക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*