പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ ശ്യാമള രാജി സന്നദ്ധത അറിയിച്ചതായി സൂചന..!!

പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയിച്ച് പി.കെ ശ്യാമള. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ജില്ലാ സെക്രട്ടറിയേറ്റിലാണ് ശ്യാമള രാജി സന്നദ്ധത അറിയിച്ചത്. ‌

പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ വൈകീട്ട് ആന്തൂരില്‍ സി.പി.എം പൊതു യോഗം വിളിച്ചിട്ടുണ്ട്. പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയുമയി ബന്ധപ്പെട്ട് പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന തളിപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തിലും ഇന്നലെ നടന്ന ആന്തൂര്‍, ബക്കളം, കൂടല്ലൂര്‍ ലോക്കല്‍ കമ്മിറ്റി യോഗങ്ങളിലും പി.കെ ശ്യാമള ചെയര്‍പേഴ്സണ്‍ സ്ഥാനം രാജി വെക്കണമെന്ന വികാരമാണ് ഉയര്‍ന്നുവന്നത്.

ഈ പശ്ചാത്തലത്തിലാണ് ഇന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ സി.പി.എം അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. പാര്‍ട്ടി ഗ്രാമമായ ആന്തൂരില്‍ അണികള്‍ക്കിടയില്‍ പോലും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സ്ഥാനം രാജി വെക്കാമെന്ന നിലപാടാണ് ശ്യാമള സെക്രട്ടേറിയറ്റിനെ അറിയിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*