പാകിസ്ഥാന് അവസാന മുന്നറിയിപ്പ് നല്‍കി ലോകരാജ്യങ്ങള്‍..!!

ഐക്യരാഷ്ട്ര സംഘടന ഭീകരപ്പട്ടികയില്‍ പെടുത്തിയിരിക്കുന്ന ഭീകരര്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നത് ഈ വരുന്ന ഒക്‌ടോബറിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാന് നേരെ ഉപരോധം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ലോകരാജ്യങ്ങളുടെ കൂട്ടായ്‌മ.

ദ ഫിനാന്‍ഷ്യല്‍ ആക്‌ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എം.എ.ടി.എഫ്)ആണ് പാകിസ്ഥാനെ കരിമ്ബട്ടികയില്‍ പെടുത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സമിതിയിലെ ഇന്ത്യാക്കാരായ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം, വിഷയത്തില്‍ ചൈന പാകിസ്ഥാന്‍റെ രക്ഷക്കെത്താന്‍ ശ്രമം നടത്തിയെങ്കിലും അന്തിമ തീരുമാനത്തില്‍ ഇടപെടില്ലെന്നാണ് സൂചന. ഭീകരര്‍ക്ക് സഹായം എത്തിക്കുന്നത് തടയാന്‍ കഴിയാത്തതിനാല്‍ പാകിസ്ഥാനെ ഇതിനോടകം തന്നെ എം.എ.ടി.എഫ് തങ്ങളുടെ ഗ്രേ ലിസ്‌റ്റില്‍ പെടുത്തിയിട്ടുണ്ട്.

എന്നാല്‍ സമിതിയുടെ കരിമ്ബട്ടികയില്‍ പെടുത്തിയാല്‍ അന്താരാഷ്ട്ര സാമ്ബത്തിക ഉപരോധം അടക്കമുള്ളവ പാകിസ്ഥാന് നേരിടേണ്ടി വരും. യു.എന്‍ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഹാഫിസ് സെയിദ്, മൗലാനാ മസൂദ് അസര്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കാന്‍ വൈകുന്നതില്‍ ഇന്ത്യയടക്കമുള്ള അംഗരാജ്യങ്ങള്‍ എം.എ.ടി.എഫ് വേദിയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*