ലോക്സഭാ സ്പീക്കറായി ബിജെപി എംപി ഓം ബിർളയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയായ ഓം ബിർള, രണ്ടാം തവണയാണ് ലോക്സഭയിൽ എത്തുന്നത്.
നേരത്തെ രാജസ്ഥാനിൽ മൂന്നു തവണ എംഎൽഎ ആയിരുന്നു. സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം ഇന്ന് ലോക്സഭ പിരിയും. നാളെ രാഷ്ട്രപതി ഇരുസഭകളിലെയും എംപിമാരെ അഭിസംബോധന ചെയ്യും.