കോടിയേരിയുടെ നിലപാട് നാടകം; രമേശ് ചെന്നിത്തല..!!

സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറി നില്‍ക്കാമെന്നകോടിയേരി ബാലകൃഷ്ണന്‍റെ നിലപാട്നാടകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന് ജീര്‍ണത ബാധിച്ചു കൊണ്ടിരിക്കുന്നു. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ വീട് നാളെ സന്ദര്‍ശിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

വ്യവസായിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്ണ്‍ ആണ്. ആദ്യം നടപടിസ്വീകരിക്കേണ്ടത് പി.കെ ശ്യാമളക്കെതിരെയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. രാജു നാരായണസ്വാമിയെ പിരിച്ചു വിടാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുത്.

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഒരു സത്യസന്ധനെ പുറത്താക്കാന്‍ ശ്രമിക്കുന്നു.നാരായണസ്വാമിയുടെ ആരോപണങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*