ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് തിങ്കളാഴ്ച്ച..!!

ലൈംഗിക ചൂഷണ പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് തിങ്കളാഴ്ച്ച. അതുവരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. തനിക്കെതിരെ ഭീഷണിയുണ്ടെന്ന യുവതിയുടെ വാദം കൂടി അംഗീകരിച്ച് പരാതിക്കാരിക്ക് സ്വകാര്യഅഭിഭാഷകനെ നിയോഗിക്കമെന്നും കോടതി.

ബലാത്സംഗം അടക്കമുള്ള കുറ്റമാണ് ബിനോയ് കോടിയേരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിനോയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഇന്ന് പരാതിക്കാരി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2015 ഏപ്രില്‍ ഒന്നിന് യുവതിക്കും കുട്ടിയ്ക്കും അയച്ചുകൊടുത്ത ടൂറിസ്റ്റ് വിസയുടെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ബിനോയിയുടെ മെയില്‍ നിന്നാണ് വിസ അയച്ചതെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. വിസയ്ക്കൊപ്പം വിമാനടിക്കറ്റും ഇമെയിലായി അയച്ചു.

എന്നാല്‍ യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് നേരത്തെ ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊരു കെട്ടിച്ചമച്ച കേസാണെന്നും പണം തട്ടാനായുള്ള ബ്ലാക്ക്‌മെയിലിങ് കേസായാണ് ഇതിനെ കാണാനാവുക എന്നും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*