വയനാട്ടില്‍ കർഷകൻ ആത്മഹത്യ ചെയ്തു..!!

വയനാട് പനമരം നീര്‍വാരത്ത് കര്‍ഷകന്‍ ജീവനൊടുക്കി. പനമരം നീര്‍വാരത്തെ ദിനേശ് മന്ദിരത്തില്‍ ദിനേശനാണ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രി വീട്ടില്‍ വെച്ച് വിഷം കഴിച്ച ദിനേശനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദിനേശന് നാല് ബാങ്കുകളിലായി 20 ലക്ഷം രൂപയിലധികം രൂപയുടെ കടബാധ്യതതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാത്രി വീട്ടില്‍ വെച്ച് വിഷം കഴിച്ച ദിനേശനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കൃഷി ആവശ്യാര്‍ത്ഥം വിവിധ ബാങ്കുകളില്‍നിന്ന് ലോണ്‍ എടുത്തിരുന്നു. കാട്ടാന ശല്യം മൂലം കൃഷി നശിച്ചതും തിരിച്ചടിയായതായി ബന്ധുക്കള്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*