ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിൽ തെറ്റില്ല; കോടിയേരി..!!

ശബരിമല പ്രശ്നത്തിൽ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല വിധി ഇപ്പോഴും നിലനിൽക്കുന്നു. വിശ്വാസികൾ പൂർണ്ണമായും ഇടതുപക്ഷത്തിന് എതിരല്ലെന്നും സർക്കാർ സ്വീകരിച്ച നിലപാടിൽ തെറ്റില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങിയതിന് കാരണം സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും നിലപാടുകളാണെന്ന കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം.

ശബരിമലയിലെ സ്ത്രീ പ്രവേശന വിധി വരുമ്പോൾ സ്ത്രീ പുരുഷ സമത്വം അംഗീകരിക്കുന്ന പുരോഗമന പ്രസ്ഥാനങ്ങൾക്ക് മറിച്ചൊരു നിലപാട് സ്വീകരിക്കാനാകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. ശബരിമല സുവർണ്ണാവസരമാക്കാനുള്ള ആർ എസ് എസ് നീക്കത്തെ ഫലപ്രദമായി തടയാൻ പിണറായി സർക്കാരിനായെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*