രാഹുല്‍ ഗാന്ധി രാജിവെച്ചന്ന വാര്‍ത്ത തെറ്റാണെന്ന് രണ്‍ദീപ് സിങ് സുര്‍ജേവാല..!!

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജിവെച്ചന്ന വാര്‍ത്ത തെറ്റാണെന്ന് പാര്‍ട്ടിവക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. രാഹുല്‍ രാജിവെച്ചെന്നും അതു പ്രവര്‍ത്തകസമിതി തള്ളിയെന്നുമുള്ള വാര്‍ത്തകള്‍ നേരത്തേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സമിതിയോഗം തുടരുകയാണെന്നും സുര്‍ജേവാല അറിയിച്ചു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ ദയനീയ തോല്‍വിയുടെ കാരണങ്ങള്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞതിനുശേഷമായിരുന്നു രാഹുല്‍ രാജി നല്‍കിയതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന ദിവസം മുതല്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെയ്ക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

അതിനിടെ തനിക്കാണു തോല്‍വിയുടെ ഉത്തരവാദിത്വമെന്നു ഫലപ്രഖ്യാപനം വന്നതിനുശേഷം രാഹുല്‍ പറഞ്ഞു. എന്നാല്‍ രാജിയെക്കുറിച്ച് ഈ ഘട്ടത്തില്‍ ആലോചിക്കരുതെന്നും രാഹുല്‍ തന്നെ അധ്യക്ഷനായി തുടരണമെന്നുമാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*