പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ച് പിണറായി വിജയന്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനം അറിയിച്ച് പിണറായി വിജയന്‍.

സംസ്ഥാനത്തിന്‍റെ ഉയര്‍ച്ചയ്ക്കു വേണ്ടി അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മോദിക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനം എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.

മോദിയെ അഭിനന്ദിച്ചുകൊണ്ട് ലോകനേതാക്കളടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. നരേന്ദ്രമോദിയ്ക്ക് അഭിനന്ദനം അര്‍പ്പിച്ച് കൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുചിന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി, അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി, ഭൂട്ടാന്‍ രാജാവ് വാംഗ്ചക്ക് എന്നിവരും രംഗത്തെത്തിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*