പൊലീസ്‌ സ്റ്റേഷനില്‍ വന്‍ കവര്‍ച്ച..!!

പൊലീസ്‌ സ്റ്റേഷനിലെ സ്റ്റോര്‍ മുറിയില്‍ നിന്ന്‌ സാധനങ്ങള്‍ മോഷണം പോയത്‌ പൊലീസുകാരറിഞ്ഞത്‌ ഒന്നരദിവസത്തിന്‌ ശേഷം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്‌ ജില്ലയിലുള്ള ശഹീദാബാദ്‌ പൊലീസ്‌ സ്റ്റേഷനിലാണ്‌ സംഭവം.

വിവിധ കേസുകളിലെ തൊണ്ടിമുതലുകളടക്കമുള്ളവയാണ്‌ മോഷണം പോയത്‌. പൊലീസ്‌ സ്റ്റേഷന്‍ സമുച്ചയത്തില്‍ തന്നെയുള്ള സ്റ്റോര്‍ മുറിയിലാണ്‌ മോഷണം നടന്നത്‌. മെയ്‌ 20ന്‌ രാവിലെ മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ട സ്റ്റോര്‍ ഇന്‍ചാര്‍ജ്‌ സംഭവം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മോഷണം നടന്നത്‌ മെയ്‌ 18ന്‌ രാത്രിയിലാണെന്ന്‌ കണ്ടെത്തി.

പ്രതികളില്‍ നിന്ന്‌ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, വലുതും ചെറുതുമായ 90ലധികം ബാറ്ററികള്‍, രണ്ട്‌ ഗ്യാസ്‌ സിലിണ്ടറുകള്‍, നാല്‌ ഹൈഡെഫിനിഷന്‍ സിസിടിവി ക്യാമറകള്‍ തുടങ്ങിയവയ്‌ക്ക്‌ പുറമേ സ്റ്റേഷന്‍ പരിസരത്ത്‌ നിര്‍ത്തിയിട്ടിരുന്ന ഹ്യുണ്ടായ്‌ ആക്‌സന്റ്‌, ഹോണ്ട സിറ്റി കാറുകളുടെ വിവിധ ഭാഗങ്ങളും മോഷണം പോയതായി കണ്ടെത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*