പിഎം നരേന്ദ്രമോദി; ചിത്രം ഇന്ന് പുറത്തിറങ്ങും..!!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘പിഎം നരേന്ദ്രമോദി’ ഇന്ന് പ്രദര്‍ശനത്തിനെത്തും. നടന്‍ വിവേക് ഒബ്റോയി പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഒമുങ് കുമാറാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയിരിക്കുന്ന പശ്ചാത്തലത്തില്‍ ചിത്രം ഏറെ ജനശ്രദ്ധയാകര്‍ഷിക്കും.

തെരഞ്ഞെടുപ്പിനു ചിത്രം റിലീസ് ചെയ്യുന്നത് വോട്ട് മറിക്കാനുള്ള ബിജെപിയുടെ അജണ്ടയാണെന്ന കോണ്‍ഗ്രസ് ആരോപണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപ്പെടുകയും സിനിമയുടെ റിലീസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം 24 ന് സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*