പിണറായിക്കും കൂട്ടര്‍ക്കും തിരിച്ചടി നല്‍കണമെന്ന തന്‍റെ ആഹ്വാനം ജനങ്ങള്‍ ഏറ്റെടുത്തു: ചിദാനന്ദപുരി..!!

ശബരിമല വിഷയത്തില്‍ വിശ്വാസികളെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടര്‍ക്കും തിരിച്ചടി നല്‍കണമെന്ന തന്‍റെ ആഹ്വാനം ജനങ്ങള്‍ ഉള്‍ക്കൊണ്ടുവെന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്ന് ശബരിമല കര്‍മ്മ സമിതി നേതാവ് സ്വാമി ചിദാനന്ദപുരി.

ഈ ഫലം വഴിത്തിരിവാണ്. ഇത്തവണ സീറ്റ് ലഭിച്ചില്ലെങ്കിലും ഭാവിയില്‍ ബി.ജെ.പിക്ക് സീറ്റുകള്‍ നേടാനാകുമെന്നാണ് ഈ ട്രെന്റ് വ്യക്തമാക്കുന്നതെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. കോണ്‍ഗ്രസിനു വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്തിട്ടില്ല. മറിച്ച്, ഹൈന്ദവ വിശ്വാസത്തെ ആചാരക്രമത്തെ ചവിട്ടി മെതിച്ച അതിനെ അവഹേളിച്ച മാര്‍ക്‌സിറ്റു പാര്‍ട്ടിയെ പരാജയപ്പെടുത്തണമെന്നാണ് താന്‍ ആഹ്വാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

‘അതിന്‍റെ തന്ത്രം എന്തെന്നാല്‍, എന്‍.ഡി.എയ്ക്ക് എവിടെയാണോ പൂര്‍ണമായ വിജയസാധ്യതയുള്ളത് അവിടെ എന്‍.ഡി.എയ്ക്ക് വോട്ടു ചെയ്യണമെന്നും അല്ലാത്തിടത്ത് കേരളാ കോണ്‍ഗ്രസോ, മുസ്‌ലിം ലീഗോ ആര്‍ക്കു ചെയ്താലും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ പരാജയപ്പെടുത്തണം. ആ രീതിയിലാണ് കേരളീയ സമൂഹം പ്രതികരിച്ചത്. ‘ ചിദാനന്ദപുരി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*