മോദിക്ക് ആശംസകള്‍ അറിയിച്ച് ലോക നേതാക്കള്‍..!!

തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയതിന് മോദിയേയും ബി.ജെ.പിയെയും അഭിനന്ദിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ-യു.എസ് സഹകരണത്തില്‍ മഹത്തായ കാര്യങ്ങള്‍ സംഭവിക്കാനിരിക്കുന്നൂവെന്ന് ആശംസിച്ചു. മേഖലയിലെ സമാധാനത്തിനും വികസനത്തിനും യോജിച്ച് പ്രവര്‍ത്തിക്കാനാവട്ടെയെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ആശംസ.

ഇമ്രാന് നന്ദി അറിയിച്ച മോദി , മേഖലയിലെ സമാധാനത്തിനും വികസനത്തിനുമാണ് താന്‍ പ്രധാന്യം നല്‍കിയിട്ടുള്ളതെന്ന് മറുപടി സന്ദേശത്തില്‍ വ്യക്തമാക്കി. ശ്രീലങ്കന്‍ പ്രധാനമന്ത്രി റിനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഷര്‍മ ഒലി, അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗനി, വിയറ്റ്നാം പ്രധാനമന്ത്രി നുവാന്‍ സുവാന്‍ ഫുക്ക് എന്നിവരും ആശംസകള്‍ നേര്‍ന്നു.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ, ഇസ്രേയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ ടെലിഫോണില്‍ വിളിച്ചു. ആശംസയറിയിച്ച നേതന്യാഹു, വൈകാതെ നേരില്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും മോദിക്ക് ആശംസാ സന്ദേശം അയച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*