ജനങ്ങള്‍ക്ക് ഇടത് പക്ഷത്തോടുള്ള വിശ്വാസം കുറഞ്ഞു; സി. ദിവാകരന്‍..!!

ജനങ്ങള്‍ക്ക് ഇടത് പക്ഷത്തോടുള്ള വിശ്വാസം കുറഞ്ഞെന്ന് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി. ദിവാകരന്‍. ഇടത് പക്ഷത്തിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞില്ല. കേരളത്തില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇടത്പക്ഷം രാഷ്ട്രീയ പരിശോധന നടത്തണമെന്നും സി. ദിവാകരന്‍ ആവശ്യപ്പെട്ടു.

20 മണ്ഡലത്തില്‍ ആകെ ഒരു മണ്ഡലത്തില്‍ മാത്രമാണ് വിജയിക്കാനായത്. അതും നേരിയ ഭൂരിപക്ഷത്തില്‍. തോല്‍വിക്ക് കാരണം ശബരിമല മാത്രമല്ല പലകാരണങ്ങളുണ്ട്. ജനങ്ങളുടെ പള്‍സ് പഠിച്ച് പ്രവര്‍ത്തിക്കാന്‍ അറിയണം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ ആവേശവും പ്രകടനവും വോട്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*