ഐ പി എല്‍; ചെന്നൈയെ തകര്‍ത്ത് മുംബൈക്ക് കിരീടം..!!

ഐ.പി.എല്‍ ഫൈനല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് കിരീടം. 150 റൺസ് വിജയലക്ഷ്യം പിന്തുണ ചെന്നൈ സൂപ്പർ കിംഗ്സിന് 20 ഓവറിൽ 148 റൺസെടുക്കാനെ സാധിച്ചുള്ളൂ. 59 പന്തിൽ 80 റൺസ് നേടിയ ഷെയ്ൻ വാട്ട്സൺ മാത്രമാണ് ചെന്നൈ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 149റൺസ് എടുത്തത്. ക്വിന്‍റൺ ഡി കോക്കും രോഹിത് ശർമയും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയ്ക്ക് മുതലാക്കാനായില്ല. അവസാന ഓവറുകളിൽ കീറൻ പൊള്ളാർഡ് തകർത്തടിച്ചതോടെയാണ് മുംബൈ സ്കോർ 140 കടന്നത്. ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ചെന്നൈക്ക് വേണ്ടി ഷെയിന്‍ വാട്‌സണ്‍ 80 റണ്‍സും ഫാഫ് ഡു പ്ലെസിസ്(26), ഡ്വെയിന്‍ ബ്രാവോ (15) റണ്‍സും എടുത്ത് സ്‌കോറുയര്‍ത്തി. മുംബൈക്ക് വേണ്ടി കീറണ്‍ പൊള്ളാര്‍ഡ് (25 പന്തില്‍ 45 റണ്‍സ്) സൂര്യ കുമാര്‍ യാദവ് (15), ഇഷാന്‍ കിഷന്‍(23) ഹര്‍ദിക് പാണ്ഡ്യ (16) രോഹിത് ശര്‍മ എന്നിവരാണ് സ്‌കോര്‍ ഉയര്‍ത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*