ഇന്ത്യയുടെ സംഹാര ശക്തി വർദ്ധിപ്പിക്കാൻ വീണ്ടും നരേന്ദ്രമോദി..!!

ശത്രു രാജ്യങ്ങളുടെ വെല്ലുവിളികളെ അതിജീവിക്കാൻ സംഹാര ശക്തി വർദ്ധിപ്പിക്കുകയാണ് ഇന്ത്യ . വീണ്ടും അധികാരമേൽക്കുന്ന നരേന്ദ്രമോദി സർക്കാരിന്‍റെ പ്രഥമ പരിഗണനയും രാജ്യത്തിന്‍റെ പ്രതിരോധത്തിനാണ്. അത്യാധുനിക പോർവിമാനങ്ങൾക്കായുള്ള ഇന്ത്യൻ വ്യോമസേനയുടെ ആവശ്യം ഈ വർഷം സെപ്റ്റംബറോടെ യാഥാർത്ഥ്യമാകും.

ഫ്രാൻസുമായുള്ള കരാർ അനുസരിച്ച് ആദ്യ റഫേൽ പോർ വിമാനം ഈ സെപ്റ്റംബറിൽ ഇന്ത്യക്ക് കൈമാറും. ഫ്രാൻസിൽ വച്ചാകും വിമാനം കൈമാറുക. 36 റഫേൽ വിമാനങ്ങൾ റെഡി ടു ഫ്ളൈ അവസ്ഥയിലാണ് വ്യോമസേനയ്ക്ക് കൈമാറുന്നത്. തുടർന്ന് കൂടുതൽ വിമാനങ്ങൾക്കുള്ള താത്പര്യവും ഉടൻ തന്നെ സർക്കാർ പരസ്യപ്പെടുത്തുമെന്നാണ് സൂചന.

ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തിപ്പെടുത്താനായി ഏറ്റവും വലിയ ആളില്ലാ വിമാനങ്ങളായ 50 ഹെറോൺ ഡ്രോണുകളാണ് ഇസ്രായേലിൽ നിന്നും ഇന്ത്യ വാങ്ങുക. 50 കോടി ഡോളറിന്‍റെ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. 35,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമണം നടത്താനും ഹെറോണിന് കഴിയും. 30 വർഷം പൂർത്തിയാക്കുന്ന ഇന്ത്യൻ നാവികസേനയ്ക്ക് 24 അന്തർവാഹിനികളും , 18 പരമ്പരാഗത അന്തർവാഹിനികളും , 6 ആണവ അന്തർവാഹിനികളും നിർമ്മിക്കാനും പദ്ധതിയുണ്ട്.

21,000 കോടി രൂപ മുതൽമുടക്കിൽ 111 ഹെലികോപ്ടറുകൾ വാങ്ങാനും പ്രതിരോധ മന്ത്രാലയത്തിലെ ഡിഫൻസ് അക്വിസിഷൻ സമിതി അനുമതി നൽകിയിട്ടുണ്ട്. തദ്ദേശീയമായി രൂപകൽപന ചെയ്‍ത 150 അത്യാധുനിക പീരങ്കികൾ ഉൾപ്പെടെ 24879 കോടിരൂപയുടെ ഇടപാടുകൾക്ക് കരസേനയ്‍ക്കും സമിതി അനുമതി നൽകി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*