ഫോനി ചുഴലിക്കാറ്റ്; ബംഗാളില്‍ 36ഗ്രാമങ്ങള്‍ വെള്ളത്തിനിടിയില്‍,​ മരണം 26..!!

ഒഡീഷയില്‍ കനത്ത നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളും കടന്ന് ബംഗ്ലാദേശിലെത്തി. ഇന്ന് പുലര്‍ച്ചെ ബംഗാളിലെ കരഗ്പുരിയിലെത്തിയ ഫോനിയുടെ വേഗത മണിക്കൂറില്‍ 200 കിലോമീറ്ററില്‍ നിന്നും 90 കിലോമീറ്ററായി കുറഞ്ഞിരുന്നു. ബംഗാളിന്‍റെ വടക്ക് – കിഴക്കന്‍ മേഖലയിലേക്ക് നീങ്ങിയ ഫോനി ഉച്ചയോടെ ബംഗ്ലാദേശിലേക്ക് കടന്നു.

ഫോനിയില്‍ ആകെ 26പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒഡീഷയില്‍ മരണനിരക്ക് 12ആയി ഉയര്‍ന്നു. ബംഗ്ലാദേശില്‍ 14പേര്‍ മരിക്കുകയും 63പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 36ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായെന്നാണ് റിപ്പോര്‍ട്ട്. 16ലക്ഷം പേരെയാണ് ഇപ്പോള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

ബംഗാളില്‍ കനത്ത മഴയും ഇടി മിന്നലും തുടരുകയാണ്. ബംഗാളില്‍ ഈസ്റ്റ് മേദിനിപൂര്‍, വെസ്റ്റ് മേദിനിപൂര്‍, നോര്‍ത്ത് 24 പര്‍ഗാനസ്, ഹൗറ, ഹൂഗ്ലി, ജാര്‍ഗാം, കൊല്‍ക്കത്ത എന്നീ പ്രദേശങ്ങളെ ഫോനി ബാധിക്കുമെന്നാണ് വിവരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*