എക്സിറ്റ് പോൾ കണ്ട് ഭയപ്പെടരുതെന്ന് രാഹുലിന്‍റെ ആഹ്വാനം..!!

എക്സിറ്റ് പോളുകൾ കണ്ട് തളർന്ന കോൺഗ്രസ് പ്രവർത്തകരെ സമാധാനിപ്പിച്ച് രാഹുലിന്‍റെ ട്വീറ്റ് . എക്സിറ്റ് പോളുകൾ കണ്ട് നിരാശപ്പെടരുതെന്നും , ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം . കോൺഗ്രസിനെ വിശ്വസിച്ച് തന്നെ ഇനിയും മുന്നോട്ട് പോകണമെന്നും രാഹുൽ അഭ്യർത്ഥിച്ചു.

ലോക് സഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ അധികാരം നിലനിർത്തുമെന്നാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും വ്യക്തമാക്കുന്നത്. ആദ്യം പുറത്തുവന്ന നാല് എക്സിറ്റ് പോൾ ഫലങ്ങളും എൻഡിഎയ്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പ്രവചിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*