ഈ ലോകകപ്പ് കടുത്ത വെല്ലുവിളി നിറഞ്ഞത്; വിരാട് കൊഹ്ലി..!!

ഇംഗ്ലണ്ടില്‍ വെച്ച്‌ നടക്കുന്ന 2019 ലോകകപ്പ് കടുത്ത വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കൊഹ്ലി. ഈ വര്‍ഷത്തെ ലോകകപ്പിന്‍റെ ഫോര്‍മാറ്റാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.

ഫോര്‍മാറ്റിന്‍റെ പ്രത്യേകതക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇംഗ്ലണ്ടില്‍ നടക്കാന്‍ പോകുന്നത്. ഈ വര്‍ഷത്തെ ലോകകപ്പ് ടീമുകളെല്ലാം വളരെ ശക്തരാണെന്നും അഫ്ഗാനിസ്ഥാന്‍ വരെ തങ്ങളുടെ ടീമില്‍ വളരെ കരുത്തരാണെന്നും താരം പറഞ്ഞു.

അതുകൊണ്ട് തന്നെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചങ്കില്‍ മാത്രമേ വിജയം കൈവരിക്കാനാവൂ എന്നും കൊഹ്ലി പറഞ്ഞു. ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*