ബിജെപിക്ക് ശബരിമല തരംഗം ലഭിച്ചില്ല; കെ എസ് രാധാകൃഷ്ണൻ..!!

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെങ്ങും ബിജെപിക്ക് ശബരിമല തരംഗം ലഭിച്ചില്ലെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി കെ എസ് രാധാകൃഷ്ണൻ. ശബരിമല സുവർണാവസരമെന്ന ശ്രീധരൻപിള്ളയുടെ പ്രയോഗം എന്ത് അർത്ഥത്തിലായിരുന്നു എന്ന് അറിയില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും പോലും ശബരിമല തരംഗം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.  ശബരിമല തുടക്കം മുതൽ പ്രചരണ വിഷയമാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നും കേരളത്തിൽ മോദി വിരുദ്ധ ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്നും കെ എസ് രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*