ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പി.സി ജോര്‍ജ്..!!

പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍റെ തോല്‍വിക്ക് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ്. ഒപ്പം നടന്ന ബി.ജെ.പിക്കാര്‍ സുരേന്ദ്രന്‍റെ കാലുവാരിയെന്നും അവര്‍ പോലും വോട്ടുമറിച്ചെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പത്തനംതിട്ടയിലേയും തിരുവനന്തപുരത്തേയും തോല്‍വി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു. അടുത്തിടെ എന്‍.ഡി.എയില്‍ ചേര്‍ന്ന പി.സി ജോര്‍ജിന്‍റെ മണ്ഡലമായ പൂഞ്ഞാറിലടക്കം ബി.ജെ.പി ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. എക്‌സിറ്റ് പോളുകളില്‍ ബി.ജെ.പി ജയിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*